കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍

  • 23/06/2023

ബംഗളൂരു: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണി പിടിയില്‍. ഐവറി കോസ്റ്റ് സ്വദേശി ഡാനിയല്‍ എന്ന ഡോംബിയ അബുവാണ് ബംഗളൂരുവില്‍ പിടിയിലായത്. വയനാട് കേന്ദ്രീകരിച്ച്‌ നടന്ന ലഹരി ഇടപാട് കേസ് അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച്‌ സൂചന ലഭിച്ചത്. തിരുനെല്ലി പൊലീസും വയനാട് ഡാൻസാഫ് ടീമും സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.


നേരത്തെ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസും ഡാൻസാഫ് ടീമും ഏകോപിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഐവറികോസ്റ്റ് സ്വദേശി പിടിയിലാകുന്നത്. മയക്കുമരുന്ന് കടത്തു മാത്രമല്ല ഇയാള്‍ എംഡിഎംഎ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കും.

Related News