കുവൈറ്റ് മരുഭൂമിയിൽ വനാമി ചെമ്മീൻ കൃഷി, വിജയമെന്ന് ​ഗവേഷണം

  • 08/08/2022

കുവൈത്ത് സിറ്റി: കബ്ദ് സൈറ്റിലെ പൈലറ്റ് ചെമ്മീൻ ഫാമിൽ വാണിജ്യ അടിസ്ഥാനത്തിൽ വെളുത്ത കാലുള്ള  വനാമി ചെമ്മീൻ കൃഷി ചെയ്യുന്നത് വിജയമെന്ന് ​ഗവേഷകർ. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ അക്വാകൾച്ചർ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. തായ്‌ലൻഡിൽ നിന്ന് എത്തിച്ച ലാർവകൾ ഉപയോ​ഗിച്ചുള്ള പ്രാരംഭ ഘട്ടത്തിൽ ചതുരശ്ര മീറ്ററിൽ ശരാശരി രണ്ട് കിലോഗ്രാം ചെമ്മീൻ ആണ് ഉത്പാദിപ്പിക്കാൻ സാധിച്ചത്. കുവൈത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണം.

വിഷൻ 2035 പദ്ധതി പ്രകാരം സമുദ്ര ​ഗവേഷണത്തിൽ സാങ്കേതിക വിദ്യകളെ വികസിപ്പിക്കുന്നതിനായുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരീക്ഷണം നടന്നതെന്ന് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആക്ടിം​ഗ് ഡയറക്ടർ ജനറൽ ഡോ. മനേ അൽ സെദ്‍രാവി പറഞ്ഞു. സുപ്രിം കൗൺസിൽ ഫോർ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റിന്റെ ജനറൽ സെക്രട്ടേറിയറ്റിന്റെ ധനസഹായത്തോടെ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുസ്ഥിരമായും സാമ്പത്തികമായും ​ഗുണം ലഭിക്കുന്ന കൃഷി പദ്ധതി നടപ്പിലാക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് വിജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News