മൂവാറ്റുപുഴ നഗരമധ്യത്തില്‍ റോഡില്‍ വന്‍ ഗര്‍ത്തം; ഗതാഗതം നിരോധിച്ചു

  • 03/08/2022

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നഗരമധ്യേ റോഡരികില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. കച്ചേരിത്താഴം പാലത്തിനു സമീപമാണ് റോഡരികില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഗര്‍ത്തം രൂപപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് കച്ചേരിത്താഴം പാലത്തില്‍ നിന്നും ഏകദേശ 10 മീറ്റര്‍ മാറി ഗര്‍ത്തം രൂപപ്പെട്ടത്. 

ആയിരക്കണകിനാളുകള്‍ സഞ്ചരിക്കുന്ന എംസി റോഡിനോട് ചേര്‍ന്നാണ് എന്നുള്ളത് അപകട സാധ്യത വര്‍ധിപ്പിക്കുന്നു.കച്ചേരിത്താഴത്ത് പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വ്യാപാരസമുച്ചയത്തിന്റ മുന്നിലെ പാര്‍ക്കിങ് പ്രദേശത്താണ് വലിയ കുഴി രൂപപ്പെട്ടത്. സ്ഥലത്തെ വ്യാപാരികളാണ് ഇത് കണ്ടത്. പെട്ടെന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. പാലവും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്താണിത്. പാലത്തിനും റോഡിനും അടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന വിധത്തിലുള്ള കുഴിക്ക് പത്തടിയോളം വിസ്തൃതിയുണ്ട്. വാഹനങ്ങള്‍ വന്നുനിന്ന സമയത്തോ, ആളുകളുടെ സഞ്ചാരസമയത്തോ അല്ല ഗര്‍ത്തം രൂപപ്പെട്ടത്. അപകടസാധ്യത തള്ളിക്കളയാനാവില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി. അപകട സാധ്യത ബോര്‍ഡുകളും മറ്റും സ്ഥാപിച്ചു. പാലം വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

Related News