ഓഗസ്റ്റ്‌ മാസത്തോടെ മുഴുവന്‍ ആളുകള്‍ക്കും ആദ്യ ഡോസ് നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം.

  • 01/08/2021

കുവൈത്ത് സിറ്റി : ഓഗസ്റ്റ്‌ മാസത്തോടെ ആരോഗ്യ മന്ത്രാലയത്തിന്‍റെ വാക്സിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ആദ്യ ഡോസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. അതിനിടെ കോവിഡ് വാക്സിനേഷന് റജിസ്റ്റർ ചെയ്തിട്ടും സ്വദേശികളായ നാല്പത്തി അയ്യായിരത്തോളം  പേർ വാക്സീൻ സ്വീകരിക്കാൻ എത്തിയില്ലെന്ന് വാക്സിനേഷൻ കമ്മിറ്റി അറിയിച്ചു . കഴിഞ്ഞ ഡിസംബർ തൊട്ട് റജിസ്റ്റർ ചെയ്തവരിലാണ് അത്രയും പേർ ഒന്നാം ഡോസ് എടുക്കാൻ എത്താതിരുന്നത്. ഇത് വരെയായി 27 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ രാജ്യത്ത് നൽകി കഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ നിർബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുള്ളവർ, ഗർഭിണികൾ എന്നിവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുക. 

രാജ്യത്ത് 40 ളം വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ആളുകള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ സെന്‍ററുകള്‍  തുറക്കുവാനും ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. പ്രതിദിനം 95000 മുതല്‍ ഒരു ലക്ഷം വരെ ആളുകള്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.ബുതൈന അല്‍ മുദ്ഹഫ് പറഞ്ഞു. അബ്ബാസിയയില്‍  ആരംഭിച്ച വാക്‌സ്‌നേഷന്‍ കേന്ദ്രത്തില്‍ ദിവസം 6000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള സൗകര്യമാണുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News