വടംവലിയിൽ ഏഷ്യൻ ശക്തികളാകാൻ ഭവൻസ് സ്കൂൾ കുവൈറ്റ്

  • 13/10/2025



മലേഷ്യയിലെ ലങ്കാവിയിൽ ഒക്ടോബർ 24 മുതൽ 26 വരെ നടക്കുന്ന ഏഷ്യൻ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 23 വിഭാഗത്തിൽ കുവൈറ്റ് NRI ടഗ് ഓഫ് വാർ ഫെഡറേഷനെ പ്രതിനിധീകരിച്ചു ഭാവനസിന്ടെ കുട്ടികൾ കളത്തിൽ ഇറങ്ങും . മധ്യ പൂർവേഷ്യയുടെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ സ്കൂൾ ഏഷ്യൻ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 
ഭവൻസ് സ്കൂൾ ചെയർമാൻ ശ്രി ൻ കെ രാമചന്ദ്ര മേനോൻ പ്രത്യേക താല്പര്യമെടുത്ത ശാരീരിക ക്ഷമതയും കായികബലവുമുള്ള കുട്ടികളെ കണ്ടെത്തി അവർക്കു പ്രത്യേക പരിശീലനം നൽകി അവരിലെ പ്രതിഭയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇതുപോലുള്ള വലിയ അവസരങ്ങൾ ഒരുക്കി കൊടുക്കാൻ സ്കൂൾ എപ്പോളും സന്നദ്ധമാണെന്നു സ്കൂൾ പ്രിൻസിപ്പൽ ശ്രീ ആനന്ദ് വിക്ടർ കായിക വിഭാഗം മേധാവി ശ്രീ മുരുഗയ്യൻ എന്നിവർ അറിയിച്ചു .

ഒക്ടോബർ ഒൻപതിന് സ്കൂൾ മൈതാനത്തു വച്ച് നടന്ന സെക്ഷൻ ട്രയല്സില് നിരവധി കുട്ടികൾ പങ്കെടുത്തു . പ്രസ്തുത ചടങ്ങിൽ കുവൈറ്റ് NRI ടഗ് ഓഫ് വാർ ഫെഡറേഷന്റെ പ്രസിഡന്റ് ശ്രീ ബാബുജി ബത്തേരി. ജനറൽ സെക്രട്ടറി ശ്രീ ഡി കെ ദിലീപ്, ശ്രീ ജേക്കബ് വര്ഗീസ് Treasurer, ശ്രീ ജിൻസ് മാത്യൂസ് വൈസ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിൽ സെക്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ ഹർബിൻഡർ സിംഗ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ ഏകോപിപ്പിച്ചു. 

ഇത് ഒരു തുടക്കം മാത്രമാണെന്നും, ഈ വർഷം അവസാനം മഹാരാഷ്ട്രയിൽ നടക്കുന്ന 13, 15,17,19 വയസ്സിനു താഴെ പ്രായമുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള ടീമുകളെ തയ്യാറാക്കാനുള്ള പ്രക്രിയകൾ ആരംഭിക്കണമെന്നും ശ്രീ രാമചന്ദ്ര മേനോൻ അറിയിച്ചു .

Related News