ഫ്രഞ്ച് മെഡിക്കൽ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് കുവൈത്ത്

  • 19/07/2025


കുവൈത്ത് സിറ്റി: അഞ്ച് മെഡിക്കൽ, ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചു. ആരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനായി, ഫ്രഞ്ച് തലസ്ഥാനമായ പാരിസിലെ ഏറ്റവും പ്രമുഖവും വലിയതുമായ സ്ഥാപനങ്ങളുമായാണ് കരാർ. 

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ദീർഘവീക്ഷണമുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിനുള്ള ഒരു പുതിയ തുടക്കമാണ് ഈ നീക്കമെന്ന് അൽ അവാദി പറഞ്ഞു. പ്രമുഖ ഫ്രഞ്ച് മെഡിക്കൽ സ്ഥാപനങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News