മദ്യപിച്ച് വാഹനമോടിച്ച പൗരൻ അറസ്റ്റിൽ

  • 19/07/2025


കുവൈറ്റ് സിറ്റി: മദ്യപിച്ച് വാഹനമോടിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചതിനും 40 വയസ്സുകാരനായ ഒരു കുവൈത്തി പൗരനെ ഹവല്ലി പോലീസ് സ്റ്റേഷനിൽ തടങ്കലിൽ വെച്ചു. ഇയാൾ മദ്യത്തിന് പുറമെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായി ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് പോലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച്, ഹവല്ലി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുകയായിരുന്നു. അപ്പോൾ ഒരു വാഹനം അമിത വേഗതയിൽ ഓടുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് സംശയം ജനിപ്പിക്കുകയും ഉദ്യോഗസ്ഥർ വാഹനത്തിന് പിന്നാലെ പാഞ്ഞ് ലൈറ്റുകൾ തെളിയിച്ച് വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഡ്രൈവർ ആദ്യം ഇത് അവഗണിച്ചെങ്കിലും പിന്നീട് വാഹനം നിർത്തുകയായിരുന്നു.

വാഹനത്തിൽ നിന്ന് ബലമായി പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ പോലീസുകാരെ തള്ളുകയും ഒരാളെ മർദ്ദിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യുന്ന സമയത്തുടനീളം ഇയാൾ അക്രമാസക്തമായ സ്വഭാവം കാണിച്ചതായി അധികൃതർ വ്യക്തമാക്കി.

Related News