കേരള ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷനും, സിറ്റി ക്ലിനിക് മഹബുള്ള ബ്രാഞ്ചും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 13/06/2025



ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സു ണ്ടാകു എന്ന ശീർഷകത്തിൽ കേരള ബ്രദേർസ് ടാക്സി വെൽഫെയർ അസോസിയേഷനും, സിറ്റി ക്ലിനിക് മഹബുള്ള ബ്രാഞ്ചും സംയുക്തമായി ഈ മാസം 8-9 തീയതികളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്. സംഘടന പ്രസിഡന്റ്‌ സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് സ്വാഗതം ആശംസിച്ചു. കെബിടി ഭരണ സമതി അംഗങ്ങൾ നേതൃത്വംനൽകിയ മെഡിക്കൽ ക്യാമ്പിൽ 300ൽ പരം അംഗങ്ങൾ പങ്കെടുത്തു. വീശിഷ്ടാതി ഥികളായി കുവൈറ്റിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അജിത് ഭാര്യ ടിന്റു തോമസ് എന്നിവർ പങ്കെടുത്തു. നൗറിൻ ഫാത്തിമ നൗഷാദ്, ബ്രാഞ്ച് മാനേജർ മിലാൻ അഹമ്മദ്, ക്വാളിറ്റി കണ്ട്രോൾ മാനേജർ നിതിൻ നാരായണൻ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ട്രഷറർ ജീവൻ സാമൂവൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

Related News