കുവൈത്ത് കെഎംസിസി ചാമ്പ്യൻസ് കപ്പ്'25 സംഘടിപ്പിക്കുന്നു

  • 20/05/2025



കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ "കെഎംസിസി ചാമ്പ്യൻസ് കപ്പ്'25" ന് വേണ്ടിയുള്ള ഇൻറർ കോൺസ്റ്റിട്യുൻസി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് 2025 മെയ് 22 , 29 തിയ്യതികളിലായി സബാഹിയയിലെ പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് ഗ്രൗണ്ടിൽ വെച്ച് നടക്കും. 
കെഎംസിസിക്ക് കീഴിലെ വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് പതിനാറോളം ടീമുകൾ ടൂർണമെൻറിൽ മാറ്റുരക്കും. വിജയിക്കുന്ന ടീമിനുള്ള ട്രോഫിയോടോപ്പം ക്യാഷ് അവാർഡുകളും, മെഡലുകലും നൽകുന്നതിന് പുറമെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന കളിക്കാർക്ക് വ്യക്തിഗത സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു.

Related News