ജേഴ്‌സി പ്രകാശനം നടത്തി : കെഎംസിസി ഇന്റർ കോൺസ്റ്റിറ്റുവൻസി ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായി കോട്ടക്കൽ മണ്ഡലം തയ്യാറായി

  • 20/05/2025


കുവൈത്ത് കെഎംസിസി സംസ്ഥാന സ്പോർട്സ് വിങ് സംഘടിപ്പിക്കുന്ന ഇന്റർ കോൺസ്റ്റിറ്റുവൻസി ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന കോട്ടക്കൽ മണ്ഡലത്തിന്റെ ജേഴ്‌സി പ്രകാശനം ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഹെഡ് ഓഫീസിൽ വെച്ച് ഔപചാരികമായി നടന്നു.

പ്രകാശന ചടങ്ങ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് സി.ഒ.ഒ അസ്‌ലം ചേലാട്ട് നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സദക്കത്തുള്ള, ജനറൽ മാനേജർ കുബേറ റാവു, മലപ്പുറം ജില്ലാ സെക്രട്ടറി ഷമീർ വളാഞ്ചേരി, ജോയിന്റ് സെക്രട്ടറി സമദ് കഞ്ഞിപ്പുര, മറ്റ് ഗ്രാൻഡ് പ്രതിനിധികളും മണ്ഡലം ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തുടർന്ന് സംസാരിച്ച ഗ്രാൻഡ് പ്രതിനിധികൾ, ഈ മാസം 22നും 29നും വ്യാഴാഴ്ചകളിൽ മിഷ്രിഫ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ കോട്ടക്കൽ മണ്ഡലം ശ്രദ്ധേയമായ മുന്നേറ്റം നടത്തി ചാമ്പ്യൻ പട്ടം നേടട്ടെയെന്ന് ആശംസകൾ അറിയിച്ചു.

Related News