കാണാം, കുവൈത്തിൽനിന്ന് ആകാശവിസ്മയം കണ്ണെത്തുംദൂരത്ത്

  • 29/03/2024


കുവൈത്ത് സിറ്റി: വൃശ്ചിക രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രം എന്ന് അറിയപ്പെടുന്ന ഭീമൻ നക്ഷത്രവുമായി (അൻ്റാരെസ് അൻ്റാരെസ്) ചന്ദ്രൻ്റെ സംയോജനം നടക്കുന്ന ഒരു ജ്യോതിശാസ്ത്ര പ്രതിഭാസം ശനിയാഴ്ച സംഭവിക്കും. കുവൈത്തിന്റെയും അറബ് ലോകത്തിന്റെ ആകാശത്ത് ഇത് ദൃശ്യമാകുമെന്ന് അൽ അജ്‍രി സയന്റിഫിക് സെന്റർ അറിയിച്ചു. ശനിയാഴ്ച, കുവൈത്ത് ആകാശത്ത് ഈ സംയോജനം നിരീക്ഷിക്കാനാകും. പിറ്റേന്ന് രാവിലെ സൂര്യോദയം കാരണം പ്രഭാത സന്ധ്യയുടെ തീവ്രതയിൽ ദൃശ്യം അപ്രത്യക്ഷമാകുന്നതുവരെ രാത്രി കിഴക്കോട്ട് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുമെന്നും സയന്റിഫിക് സെന്റർ അറിയിച്ചു.

Related News