ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023: മോസ്റ്റ് എജ്യൂക്കേഷണൽ അവാർഡ് നേടി കുവൈത്ത് പവലിയൻ

  • 28/03/2024



കുവൈത്ത് സിറ്റി: ദോഹ ഹോർട്ടികൾച്ചറൽ എക്‌സ്‌പോ 2023ലെ മോസ്റ്റ് എജ്യൂക്കേഷണൽ അവാർഡ് നേടി കുവൈത്ത് പവലിയൻ. കുവൈത്ത് പവലിയൻ ഈ അവാർഡ് നേടിയതിൽ സന്തോഷമുണ്ടെന്ന് എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി ആക്ടിംഗ് ഡയറക്ടർ ജനറലും കുവൈത്ത് പവലിയൻ ആക്ടിംഗ് കമ്മീഷണർ ജനറലുമായ സമീറ അൽ കന്ദരി പറഞ്ഞു. പരിസ്ഥിതി, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകളും പ്രഭാഷണങ്ങളും പരിപാടികളും പ്രദാനം ചെയ്യുന്ന എക്‌സിബിഷനിലെ കുവൈത്ത് പവലിയൻ്റെ പങ്കാണ് ഈ അവാർഡ് സൂചിപ്പിക്കുന്നത്. ആറ് മാസം നീണ്ടുനിന്ന പ്രദർശന കാലയളവിലുടനീളം പ്രദർശനത്തിൻ്റെ സംഘാടകർക്കും പവലിയനിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും അൽ കന്ദരി നന്ദിയും അഭിനന്ദനവും അറിയിച്ചു.

Related News