ക്യാമ്പിംഗ് സൈറ്റുകൾ കേന്ദ്രീകരിച്ച് കൊള്ള; മൂന്നംഗ സംഘം അറസ്റ്റിൽ

  • 28/03/2024



കുവൈത്ത് സിറ്റി: ക്യാമ്പിംഗ് സൈറ്റുകൾ കേന്ദ്രീകരിച്ച് കൊള്ളയടിക്കുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. ജഹ്‌റ ഗവർണറേറ്റിലെ 11 മോഷണക്കേസുകളിലെ പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സംഘത്തെ നിരീക്ഷണത്തിലാക്കിയ ശേഷം പിടികൂടുകയായിരുന്നു. 29 വയസ്സ് കവിയാത്ത മൂന്ന് യുവാക്കളാണ് അറസ്റ്റിലായിട്ടുള്ളത്. 

ലഹരി വസ്തുക്കളുടെ ഉപഭോഗം ഉൾപ്പെടെയുള്ള കേസുകൾക്ക് ഇവർക്കെതിരെ നേരത്തെയും എടുത്തിരുന്നു. രഹസ്യവിവരം പരിശോധിച്ച ശേഷം മോഷ്ടിച്ച വസ്തുക്കൾ വിൽക്കുന്നതിനിടെ അംഘര സ്‌ക്രാപ്‌യാർഡിൽ വച്ചാണ് പ്രതികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ബർ സുലൈബിയ, റഹിയ, കബ്ദ് എന്നിവിടങ്ങളിലെ നിരവധി ക്യാമ്പുകളിൽ 11 മോഷണ പ്രവർത്തനങ്ങൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങൾ ഫ്രൈഡേ മാർക്കറ്റിലും അംഘര സ്‌ക്രാപ്‌യാർഡിലും വിറ്റതായും പ്രതികൾ പറഞ്ഞു.

Related News