റമദാൻ മാസത്തിൻ്റെ അവസാന പത്ത് ദിവസങ്ങളിൽ കുവൈത്തിൽ ഓൺലൈൻ ക്ലാസ്

  • 27/03/2024



കുവൈത്ത് സിറ്റി: അനുഗ്രഹീതമായ റമദാൻ മാസത്തിൻ്റെ അവസാന പത്ത് ദിവസങ്ങൾ അടുക്കുമ്പോൾ സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് മാറുന്നതിനെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നു. നേരത്തെ, പുണ്യമാസത്തിലെ അവസാന രണ്ട് ദിവസത്തേക്ക് മാത്രമാണ് ഇത്തരമൊരു ആലോചന ഉണ്ടായിരുന്നത്. എന്നാൽ, പൊതു വിദ്യാഭ്യാസ മേഖലയും ഏകോപന വകുപ്പും ഒരു മെമ്മോറാണ്ടം തയ്യാറാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

ഈ മെമ്മോറാണ്ടം വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രിയുമായ ഡോ. അദേൽ അൽ അദ്വാനിക്ക് സമർപ്പിക്കും. ഓരോ വിദ്യാഭ്യാസ ഘട്ടത്തിനും അനുവദിച്ചിട്ടുള്ള അക്കാദമിക് ഷെഡ്യൂൾ അനുസരിച്ച് അധ്യാപകർ സ്കൂൾ കെട്ടിടങ്ങളിൽ നിന്ന് തന്നെ പാഠങ്ങൾ നടത്തിക്കൊണ്ട് പത്ത് ദിവസത്തേക്ക് വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസ് നടത്തണമെന്നാണ് ഇതിൽ അഭ്യർത്ഥിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിലെ മുൻ അനുഭവത്തിൻ്റെ വിജയവും ചൂണ്ടിക്കാട്ടുന്നുണ്ട്.

Related News