കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ; തൃക്കരിപ്പൂർ ചാമ്പ്യൻമാർ

  • 04/12/2023


കുവൈറ്റ്‌ സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി കുവൈത്തിലെ കേരളത്തിൽ നിന്നുള്ള പ്രഗൽഭരായ 16 ടീമുകളെ അണിനിരത്തി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ്‌ റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.


വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങളും റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.

Related News