ഫ്ലിപ്കാർട്ടില്‍ വീണ്ടും ബിഗ് ബില്യണ്‍ ദിനങ്ങള്‍; മൊബൈല്‍, ടിവി എന്നിവയ്ക്ക് വന്‍ വിലക്കിഴിവ്

  • 10/10/2020

ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവുമായി ഫ്ലിപ്കാർട്ടില്‍ വീണ്ടും ബിഗ് ബില്യണ്‍ ദിനങ്ങള്‍. ഒക്ടോബര്‍ 16 മുതല്‍ 21 വരെയാണ് ബിഗ് ബില്യണ്‍ സെയില്‍ നടക്കുന്നത്. മൊബൈല്‍ ഫോണ്‍, ടിവി, വീട്ടുപകരണങ്ങള്‍, ഫര്‍ണിച്ചര്‍ ആന്റ് ഗ്രോസറി ഐറ്റംസ്, ഹോം ആന്റ് കിച്ചണ്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവക്കെല്ലാം ഓഫറുകള്‍ ഉണ്ടാകും. 

പേടിഎം വാലറ്റ്, പേടിഎം യുപിഐ എന്നിവയിലൂടെ പേയ്‌മെന്റ് നടത്തിയാല്‍ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 
എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്തിയാല്‍ 10 ശതമാനം ഇളവ് ലഭിക്കും. ആയിക്കണക്കിന് ബ്രാന്റുകളാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ ഫ്ലിപ്കാർട്ട് അണിനിരത്തുന്നത്. മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 50 ശതമാനം മുതല്‍ 70 ശതമാനം വരെ ഓഫറുകള്‍ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന.

Related Articles