യാഹൂ അടച്ചുപൂട്ടുന്നു; ഡിസംബര്‍ മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

  • 14/10/2020

19 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള യാഹൂ ഗ്രൂപ്പ് അടച്ചുപൂട്ടുന്നു. ഡിസംബര്‍ 15 ഓടെ പ്രവര്‍ത്തനം അവസാനിപ്പിക്കും എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് ബിസിനസ് മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യാഹൂ സര്‍വീസ് നിര്‍ത്തലാക്കുന്നത് എന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു. ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതും കമ്പനി ഈ ബിസിനസില്‍ നിന്നും പിന്മാറാന്‍ കാരണമായിട്ടുണ്ട്. 

ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള സെര്‍ച്ച് എഞ്ചിനായിരുന്നു യാഹൂവെങ്കിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉപയോക്താക്കളുടെ എണ്ണത്തില്‍ നല്ല കുറവുണ്ടായിരുന്നു. പ്രവര്‍ത്തനം അവസാനിച്ചാല്‍ ഉപയോക്താക്കള്‍ക്ക് ഇമെയില്‍ അയക്കാനോ, സ്വീകരിക്കാനോ സാധിക്കില്ല എന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. 2001 ലായിരുന്നു യാഹൂ പ്രവര്‍ത്തനം ആരംഭിച്ചത്. 

Related Articles