https://www.youtube.com/watch?v=jgBVRVx3ZyA

കുവൈറ്റിലെ കലാകാരൻമാർ നിർമ്മിച്ച "പെയ്തൊഴിയും നേരം" - ഹ്രസ്വ ചിത്രം ശ്രദ്ധേയമായി

  • 11/06/2020

കൊറോണ കാലത്തെ ലോക്ക് ഡൗൺ പ്രവാസ ജീവതത്തെ പ്രമേയമാക്കി കുവൈറ്റിലെ സൗഹൃദ കൂട്ടായ്മയിൽ പെയ്തൊഴിയും നേരം എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചു.

La Lumiere Cine Hub ന്റെ ബാനറിൽ രുപ കൊണ്ട "പെയ്തൊഴിയും നേരം" എന്ന ഷോർട്ട് ഫിലിമിന്റെ കഥ, തിരക്കഥ,, സംവിധാനം നിർവ്വഹിച്ചിട്ടുള്ളത് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ വിഭീഷ് തിക്കോടിയാണ്.

പ്രമുഖ ചലച്ചിത്ര നടൻ അജു വർഗ്ഗീസിനോടൊപ്പം, മീഡിൽ ഈസ്റ്റിലെ പ്രവാസി സാമൂഹ്യ- സാംസ്കാരിക- സാഹിത്യ- കലാ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളായ എൻ.അജിത് കുമാർ, സബീന.എം .സാലി, ബഷീർ തിക്കോടി, മൊയ്തീൻകോയ. കെ.കെ, പി.ഉണ്ണിക്കൃഷ്ണൻ ,ഷെമീജ് കുമാർ, അബ്ദുറഹിമാൻ പുറക്കാട് , പി.വി. വിജയ രാഘവൻ എന്നിവർ സംയുക്തമായാണ് അവരുടെ ഫേയ്സ് ബുക്ക് പേജുകളിലൂടെ ഫിലിമിന്റെ റിലീസിങ്ങ് നടത്തിയത്.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലെന്നും, ആത്മവിശ്വാസത്തോടെ ജീവിതം നയിക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്നതുമായ സന്ദേശം നൽകുന്ന, കുവൈറ്റിൽ പൂർണ്ണമായും ചിത്രീകരിച്ച ഈ ഷോർട്ട് ഫിലിംന്റെ നിർമ്മാതാവ് മുസ്തഫ ഹംസ പയ്യന്നൂരാണ്. കൃഷ്ണകുമാർ വട്ടിയൂർക്കാവ് , ബിൻസ് അടൂർ എന്നീവർ മുഖ്യ കഥാപ്രാത്രങ്ങളായുള്ള ഹ്രസ്വചിത്രത്തിന്റെ ഛായഗ്രാഹകൻ മാധ്യമ പ്രവർത്തകനായ നൗഫൽ മൂടാടിയാണ്.

പ്രശസ്ത സംഗീത സംവിധായകൻ അൻവർ അമൻ സംഗീത സംവിധാനവും ,വീ മീഡിയ തിരുവനന്തപുരം ചിത്രസംയോജനവും, രാജേഷ് മത്തേരി ഡിസൈനിങ്ങും നിർവ്വഹിച്ച പെയ്തൊഴിയും നേരത്തിന്റെ മീഡിയ പാർട്ടണർ എസ്സാർ മീഡയയാണ്.

Related Videos