റമദാനിൽ ലോകത്തിലെ പത്തു കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം എത്തിക്കാനുള്ള പദ്ധതിയുമായി യു.എ.ഇ

  • 14/04/2021

ദുബായ്: റമദാനിൽ സൗജന്യ ഭക്ഷണ പദ്ധതിയുമായി യു.എ.ഇ. പശ്ചിമേഷ്യയിലേയും ആഫ്രിക്കയിലെയും 20 ലോകരാജ്യങ്ങളിലെ പത്ത് കോടി ജനങ്ങൾക്കാണ് അന്നമെത്തിക്കുക. '100 മില്യൺ മീൽസ്' എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിട്ടുള്ളത്. ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്.

കഴിഞ്ഞ റമദാനിൽ രാജ്യത്ത് നടപ്പാക്കിയ 10 മില്യൺ മീൽസ് പദ്ധതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് യു.എ.ഇ ഈ ദൗത്യത്തിനൊരുങ്ങുന്നത്. ലോകത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണ് കഴിഞ്ഞ വർഷം ഈ പദ്ധതി ആരംഭിച്ചത്. ആദ്യ പദ്ധതിയ്ക്ക് ജനങ്ങളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്.

യു.എ.ഇയിലെയും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വൻകിട കമ്ബനികൾ, ബിസിനസുകാർ എന്നിവരുമായി സഹകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. സുഡാൻ, ലബനൻ, ജോർദാൻ, പാകിസ്താൻ, അംഗോള, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്. ഫുഡ് ബാങ്കിങ് റീജ്യണൽ നെറ്റ്വർക്കും സന്നദ്ധ സംഘടനകളുമായി ചേർന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ് ആണ് പദ്ധതി കോർഡിനേറ്റ് ചെയ്യുന്നത്.

Related News