വാട്ട്‌സ്ആപ്പ് ഹാക്കിംഗ് ഭീഷണി കുവൈറ്റിൽ വർധിക്കുന്നു; 3.5 ബില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

  • 08/12/2025



കുവൈത്ത് സിറ്റി: രാജ്യത്ത് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും മോഷ്ടിക്കാനുമുള്ള ശ്രമങ്ങൾ വർദ്ധിക്കുന്നതായി നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൽ ഏറ്റവും സാധാരണമായിരിക്കുന്നത് വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനാണ്. ചില സന്ദർഭങ്ങളിൽ, ഉപയോക്താവിൻ്റെ ഇടപെടൽ പോലുമില്ലാതെ അക്രമികൾക്ക് അക്കൗണ്ടിൽ പ്രവേശിക്കാനും വിവരങ്ങൾ മോഷ്ടിക്കാനും ഇത് അവസരം നൽകിയേക്കാം.

ഇതിനിടെ, വാട്ട്‌സ്ആപ്പിലെ ഒരു സുരക്ഷാ പിഴവ് വഴി പ്ലാറ്റ്‌ഫോമിലെ 3.5 ബില്യൺ ഉപയോക്താക്കളുടെ ഡാറ്റയും ഫോൺ നമ്പറുകളും ചോർത്താൻ സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വിയന്നയിലെ സുരക്ഷാ ഗവേഷകർ മുന്നറിയിപ്പ് നൽകി. കുവൈത്തിനുള്ളിലും പുറത്തും ഇരകളുടെ എണ്ണം വർദ്ധിക്കുകയാണെന്നും പിഴവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സൈബർ സുരക്ഷാ വിദഗ്ദ്ധർ സ്ഥിരീകരിച്ചു.

Related News