കെ. കെ. എം. എ. മാഗ്നെറ്റ് - ലീഗൽ സെൽ പ്രവർത്തകരെ ആദരിച്ചു

  • 19/05/2025



കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ ആതുര സേവന രംഗത്ത് ജന മനസ് കീഴടക്കിയ കെ. കെ. എം. എ - മഗ്നെറ്റ് പ്രവർത്തകരെയും, പൊതു നിയമ പ്രശ്നങ്ങളിൽ ഗവൺമെന്റ് സർവീസ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെ. കെ. എം. എ ലീഗൽ സർവീസ് പ്രവർത്തകരെയും കെ. കെ. എം. എ.കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ആദരിച്ചു 

ഫഹഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ. പി. ശറഫുദ്ധീൻ പ്രാർത്ഥന നടത്തി.
കേന്ദ്ര പ്രസിഡന്റ്‌ കെ. ബഷീർ പരിപാടി നിയന്ത്രിച്ചു. ചെയർമാൻ എ. പി. അബ്ദുൽ സലാം ഉത്ഘാടനം നിർവഹിച്ചു 

മാഗ്നെറ്റ് ന്റെ ചരിത്ര വിസ്മയങ്ങളെ അനുസ്മരിച്ചു അനുഭങ്ങൾ പങ്കിട്ട് കൊണ്ട് കെ. കെ. എം. എ. മാഗ്നെറ്റ് - ലീഗൽ സെൽ നേതാക്കളും സംസാരിച്ചു

കെ. കെ. എം. എ. കേന്ദ്ര അഡ്മിൻ സെക്രട്ടറി സുൽഫിക്കർ സ്വാഗതം പറഞ്ഞ വേദിയി മാഗ്നെറ്റ് പ്രവർത്തന റിപ്പോർട്ട്‌ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സി. റഫീഖ് സമർപ്പിച്ചു 
കേന്ദ്ര വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, വർക്കിംഗ്‌ പ്രസിഡന്റ്‌ മാരായ സംസം റഷീദ്, എ ച്. ഗഫൂർ, ഒ. പി. ശറഫുദ്ധീൻ, കേന്ദ്ര ട്രഷറർ മുനീർ കുനിയ. ഓർഗനൈസിങ് സെക്രട്ടറി നവാസ് ഖാദിരി എന്നിവർ
ആശംസകൾ നേർന്നു സംസാരിച്ചു 

കെ. കെ. എം. എ. കേന്ദ്ര കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം നന്ദി പറഞ്ഞു 




Related News