'കൃത്രിമ ഗര്‍ഭധാരണത്തെ അനുകൂലിക്കുന്നില്ല'; ഐവിഎഫ് ക്ലിനിക്ക് തകര്‍ക്കാൻ കാര്‍ ബോംബ് സ്ഫോടനം, പ്രതി കൊല്ലപ്പെട്ടു

  • 19/05/2025

കാലിഫോര്‍ണിയയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്തെ കാർ ബോംബ് സ്‌ഫോടനം ഭീകരപ്രവര്‍ത്തനമെന്ന് എഫ്ബിഐ. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണം നടത്തിയയാളും കൊല്ലപ്പെട്ടു. സ്ഥാപനത്തിലെ ആര്‍ക്കും പരിക്കില്ലെന്ന് ക്ലിനിക് അറിയിച്ചു.

ക്ലിനിക്കിനെ ലക്ഷ്യമിട്ടതുപോലെയായിരുന്നുവെന്ന് സ്ഫോടനമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 25കാരനായ പ്രതി ഗൈ എഡ്വേര്‍ഡ് ബാര്‍ട്ട്കസ് എന്നയാളാണെന്ന് സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണം നടന്ന പാം സ്പ്രിംഗ്‌സില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ അകലെയാണ് ഇയാളുടെ താമസം.

പ്രതി ഐവിഎഫ് ചികിത്സയെ എതിര്‍ക്കുന്നുവെന്ന് നിഹിലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നുവെന്നും കുറിപ്പുകളിലൂടെയും റെക്കോര്‍ഡിംഗുകളിലൂടെയും വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി റെക്കോർഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെടുത്തു. വീഡിയോ ഇയാള്‍ വെബ്സൈറ്റില്‍ അപ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

Related News