സാരഥി കുവൈറ്റ് – രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 18/05/2025

"തുള്ളിക്കൊരു ജീവൻ"* എന്ന ആപ്ത വാക്യം ഉൾക്കൊണ്ട്‌ 

സാരഥി കുവൈറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, മെയ് 16, വെള്ളിയാഴ്ച രാവിലെ 8:00 AM മുതൽ ഉച്ചക്ക് 1:00 PM വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

 *"രക്തദാനം മഹാദാനം"* എന്ന മഹത്വമുള്ള സന്ദേശത്തെ മുൻനിർത്തി സാരഥി ഹസ്സാവി സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 110 തിൽ പരം സുമനസ്സുകൾ രക്തം ദാനം നടത്തി,

സാരഥി പ്രസിഡന്റ് ശ്രീ ജിതേഷ് എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ,
പരിപാടിയുടെ ജനറൽ കൺവീനർ ശ്രീ ശ്രീജിത്ത് കെ.എസ് സ്വാഗതം പറഞ്ഞു. *ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സുശോവന സുജിത്ത്* ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സാരഥിയുടെ വാർഷിക സ്പോൺസറായ *BEC എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീ രാംദാസ്, ഷിഫ അൽ ജസീറ ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ഹെഡ് ശ്രീമതി മോണ ഹസ്സൻ, അൽ നഹിൽ ജനറൽ മാനേജർ വിജിത്ത് നായർ*, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു.

സാരഥി ജനറൽ സെക്രട്ടറി ശ്രീ വിനോദ് ചീപ്പാറയിൽ, ട്രസ്റ്റ് ചെയർമാൻ ശ്രീ ജിതിൻ ദാസ്, വനിതാ വേദി ചെയർപേഴ്സൺ ശ്രീമതി ബിജി അജിത് കുമാർ, ഡോ. ശ്രീറാം നാഥൻ ജോ. സെക്രട്ടറി IDF, ഡോ. രായവരം രഘു നന്ദൻ IDF സെക്രട്ടറി , ഹസ്സാവി യൂണിറ്റ് സെക്രട്ടറി ശ്രീ വിജയൻ കെ.സി വനിതാവേദി ഹസ്സാവി സൗത്ത് യൂണിറ്റ് കൺവീനർ ശ്രീമതി സന്ധ്യ രഞ്ജിത്ത് എന്നിവർ ആശംസകൾ അറിയിച്ചു. സാരഥി സെൻട്രൽ ട്രഷറർ ശ്രീ അനിൽ കുമാർ എസ് നന്ദി പറഞ്ഞു.

സാരഥിയുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങൾ, അഡ്വൈസറി ബോർഡ് അംഗങ്ങൾ, വനിതാ വേദിയംഗങ്ങൾ, കൂടാതെ ഗുരുകുലം പ്രസിഡന്റ് കുമാരി 
അലഗ്ര പ്രിജിതിന്റെ നേതൃത്വത്തിലുള്ള ഗുരുകുലം കുട്ടികളും ഈ ക്യാമ്പിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.

Related News