ജോർജ്ജി ജോർജ്ജിക്ക് യാത്രയയപ്പ് നല്‍കി ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി

  • 18/05/2025

കുവൈത്ത് സിറ്റി – ഒ.ഐ.സി.സി കുവൈറ്റ് കൊല്ലം ജില്ലാ സെക്രട്ടറി ജോർജ്ജി ജോർജ്ജ് കുവൈറ്റ് പ്രവാസ ജീവിതം അവസാനിപ്പിച്ച് ജോലി സംബന്ധമായി കാനഡയിലേക്ക് പോവുന്നതിനാൽ, ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു.


പ്രസിഡന്റ് റോയ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീ. ജോർജ്ജിക്ക് ഒ.ഐ.സി.സി കുവൈറ്റ് കൊല്ലം ജില്ലാ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. നാഷണൽ കമ്മിറ്റി സെക്രട്ടറിമാരായ നിസാം തിരുവന്തപുരം ,ജോയ് കരവാളൂർ, നാഷണൽ കൗൺസിൽ അംഗം അനി ജോൺ, വൈസ് പ്രസിഡന്റ് മാത്യു യോഹന്നാൻ, വെൽഫെയർ സെക്രട്ടറി ഷഹീദ് ലബ്ബ, സെക്രട്ടറി വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിറ്റോ, സൈമൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

 ജനറൽ സെക്രട്ടറി അൽ അമീൻ സ്വാഗതവും ട്രഷറർ ദിലീഷ് ജഗന്നാഥ് നന്ദിയും അറിയിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related News