കുവൈറ്റ് മലയാളി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

  • 18/05/2025



കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ മലയാളി അസോസിയേഷനായ കുവൈറ്റ് മലയാളിഫോറവും, കുവൈറ്റ് മലയാളി വാട്സപ്പ് ഗ്രൂപ്പും, സംയുക്തമായി "രക്തദാന ക്യാമ്പ് 2025" സംഘടിപ്പിച്ചു.
അദാൻ ബ്ലഡ് ബാങ്കിൽ വെച്ച് മെയ് 16 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞു 1 മണി വരെ നീണ്ട രക്തദാന ക്യാമ്പ് കുവൈറ്റ് മലയാളി ഫോറം പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് റോഷൻ ഉത്ഘാടനം ചെയ്‌തു . ഫോറം സെക്രട്ടറി ശ്രീ ആന്റോ അദ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ഷാരോണ്‍ തോമസ് എടാട്ട് ചടങ്ങിന് സ്വാഗതവും ജോസി വടക്കേടം കൃതജ്ഞതയും അർപ്പിച്ചു. 120 ൽ പരം ആളുകൾ പങ്കെടുത്ത രക്തദാന ‌ ക്യാമ്പിന് ഹരി കുമാർ, സിജേഷ് , ഹംസ, ഉണ്ണി വിജയന്‍, ആബിദ് ,ബിജു ,അൻസൽ ,സുധീർ ,ഷറഫ് , സിബി, റോബിൻ, സുജീഷ് , ബിജോ, സിജേഷ്, അജിത് , സവാദ്, ഡാർവിൻ , അമീർ തുടങ്ങിയവർ നേതൃത്വം നൽകി .

Related News