തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ 'മ്മ്‌ടെ കാർണിവൽ 2025' വെള്ളിയാഴ്ച

  • 13/05/2025

 



TRASSK കുടുംബത്തിലെ കൊച്ചുകുട്ടികൾ മുതൽ പ്രായഭേദമന്യേ ഏവരും പങ്കെടുക്കുന്ന തികച്ചും വ്യത്യസ്ഥതയാർന കലാപരിപാടികളും, കണ്ണിനും കാതിനും ഇമ്പമുള്ള മിന്നും നൃത്ത പ്രകടനങ്ങൾ, തകർപ്പൻ നാടൻ നൃത്ത ചുവടുകളുമായി കാണികളെ ആസ്വാദനത്തിന്റെ ആവേശ കൊടുമുടിയിൽ എത്തിക്കുന്ന തൃശ്ശൂരിന്റെ സ്വന്തം വീരനാട്യ കൈകൊട്ടിക്കളി മത്സരം ആദ്യമായി കുവൈറ്റിന്റെ മണ്ണിൽ, പഴമയുടെ മനം കവർന്ന 70-80 കാലഘട്ടത്തിലെ സിനിമാ ഗാനങ്ങളുമായി Retro-Dance, ഫാഷൻ ഷോ, നാടൻ പാട്ടിന്റെ മാസ്മരിക വാദ്യ താള മേളങ്ങളോടെയുള്ള വിവിധ തരം മത്സരങ്ങളും, തൃശ്ശൂരിന്റെ തനതായ ഭക്ഷണ സ്റ്റാളുകളും, വേറിട്ട്‌ നിൽക്കുന്ന എക്സിബിഷൻ സ്റ്റാളുകളുമായി “മ്മ്‌ടെ കാർണിവൽ 2025”.

Related News