മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് (MAK) ലേഡീസ് വിങിനും മാകിഡ്സിനും പുതിയ നേതൃത്വം നിലവിൽ വന്നു

  • 13/05/2025



മലപ്പുറം ജില്ല അസോസിയേഷൻ കുവൈറ്റ് ( MAK) ന്റെ പോഷക ഘടകങ്ങളായ ലേഡീസ് വിങ് / MAKIDS നു പുതിയ നേതൃത്വം നിലവിൽ വന്നു. ലേഡീസ് വിങ് ഭാരവാഹികളായി അനു അഭിലാഷ് ( ചെയർ പേഴ്സൺ), സിമിയ ബിജു ( സെക്രട്ടറി ), ഷൈല മാർട്ടിൻ ( ട്രഷറർ) സ്റ്റെഫി സുദീപ് , സീനത്ത് മുസ്തഫ ( വൈസ് ചെയർപേഴ്സൺ) ജിഷ ജിഗ്ഗു , ജംഷിയ അഫ്സൽ ( ജോയിന്റ് സെക്രട്ടറി) ആഷ്ന വൈശാഖ് ( ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കുട്ടികളുടെ കൂട്ടായ്മയായ MAKIDS ഭാരവാഹികളായി ദീത്യ സുധീപ് ( ചെയർപേഴ്സൺ) സൗരവ് വാസുദേവ് ( സെക്രട്ടറി) ഷെസ്സ ഫർഹിൻ ഷറഫുദ്ദീൻ ( ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.  
അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് സംഘടന രക്ഷാധികാരി ( വാസുദേവൻ മമ്പാട്), മുൻചെർപേഴ്സണും ലീഗൽ അഡ്വൈസറുമായ അഡ്വ. ജസീന ബഷീർ എന്നിവർ നിയന്ത്രിച്ചു. പുതുതായി നിലവിൽ വന്ന കമ്മിറ്റിക്ക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ പ്രജിത്ത് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലേഡീസ് വിങ് ജോയിന്റ് ട്രഷറർ ആഷ്ന വൈശാഖിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

Related News