തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ (TKPA) തണൽ പൊന്നോണം 2025 ഓണാഘോഷ ഫ്ലയർ പ്രകാശനവും, സമ്മാനകൂപ്പൺ ഉത്ഘാടനവും സംഘടിപിച്ചു

  • 10/05/2025

 

 തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷന്റെ(TKPA) ഓണാഘോഷത്തിന്റെ ഫ്ലയർ പ്രകാശനവും, സമ്മനാകൂപ്പൺ ഉത്ഘാടനവും മംഗഫ് ഡ്രീം ഹാളിൽ വച്ച് നടന്നു.
തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷന്റെ രക്ഷാധികാരി ശ്രീ. താഹ ചേറ്റുവ, പ്രസിഡന്റ്‌ ശ്രീ. അജ്മൽ വേങ്ങര, സെക്രട്ടറി ശ്രീമതി. ആര്യ നിഷാന്ത് എന്നിവർ ചേർന്ന് ഫ്ലയർ പ്രകാശനം നടത്തി..!! ചടങ്ങിൽ ഓണഘോഷ പ്രോഗ്രാം ജനറൽ കൺവീനേർസുമാരായ ശ്രീ. ഷാനവാസ്‌ ബഷീർ, ശ്രീ. ജിനു KV, ട്രഷറർ ശ്രീ. അനന്തപദ്മനാഭൻ, മീഡിയ കോർഡിനേറ്റർ ശ്രീ. സലീം സിറ്റി, അഡ്വവൈസറി ശ്രീ. ഇട്ടിച്ചൻ ആന്റണി, അബ്ബാസിയ യൂണിറ്റ് പ്രസിഡന്റ് ശ്രീമതി. ചിന്നു റോയി, ശ്രീ. അജിത്, ശ്രീ. ജിതിൻ, ഫഹഹീൽ യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. വിനു കൊട്ടാരം, സെക്രട്ടറി, ശ്രീമതി. റാണി പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ്‌ ശ്രീമതി. കുമാരി ഷാജി, ചാരിറ്റി കോർഡിനേറ്റർ ശ്രീ. ഷാലു തോമസ്, ജോയിൻ ട്രഷറർ ശ്രീമതി. മഞ്ചു തുളസി, സാൽമിയ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ശ്രീമതി. ജ്യോതി പാർവതി, എക്സിക്യുട്ടീവ് മെംബേർസ് എന്നിവർ സന്നിഹിതരായിരുന്നു.

അബ്ബാസിയ, സാൽമിയ & ഫഹാഹീൽ യൂണിറ്റ് പ്രതിനിധികളും, അംഗങ്ങളും ചേർന്ന് സമ്മാനകൂപ്പൺ പ്രകാശനം ചെയ്തു. ആദ്യ കൂപ്പൺ അബ്ബാസിയ ട്രഷറർ ശ്രീ. അജിത്‌ അബ്ബാസിയ കൂപ്പൺ കോർഡിനേറ്റർമാരായ ശ്രീ. സലീം സിറ്റി, ശ്രീമതി. ആര്യ നിഷാന്ത് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി..!! 40 പേരോളം ഉണ്ടായിരുന്ന മീറ്റിംഗിൽ ട്രഷറർ അനന്തപദ്മനാഭൻ നന്ദി അറിയിച്ചു.

2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് ആണ് തണൽ കുവൈറ്റ്‌ പ്രവാസി അസോസിയേഷൻ (TKPA) ഒരുക്കുന്ന ഓണാഘോഷം തണൽ പൊന്നോണം 2025

Related News