കെ. കെ. എം. എ പൊതു കിണർ നാടിന് സമർപ്പിച്ചു

  • 06/05/2025


കുവൈത്ത് :  കുവൈറ്റ് കേരള മുസ്ലിം ആസോസിയേഷൻ ( KKMA ) പാലക്കാട് ജില്ലയിലെ കുറ്റിക്കോട് - തൃക്കാട്ടേരിയിൽ നിർമിച്ച പൊതുകിണറിൻ്റ ലളിതമായ ഉൽഘാടന ചടങ്ങ് കെ.കെ. എം.എ.യുടെ സ്ഥാപക നേതാവ് മുഹമ്മദ്അലിമാത്ര സാഹിബ് നിർവഹിച്ചു.  

ഇരുപത്തി അഞ്ചു കുടുംബത്തിന് ഈ പൊതു കിണറിലൂടെ ശുദ്ധ ജലം ഉപയോഗിക്കുവാൻ സാധിക്കും

കെ. കെ. എം. എപാലക്കാട്‌ ജില്ലാ പ്രസിഡൻ്റ് സി.കെ.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി റസാഖ്മേലടി മുഖ്യ പ്രഭാഷണംനടത്തി.
തുടർന്ന് സി.എ. ബക്കർ, അലി ബാബു, കെ കെ. എം. എ ഫർവാനിയ സോൺ വൈസ് പ്രസിഡന്റ്‌ സാബിർ കൊ യിലാണ്ടി, അലി മാസ്റ്റർ,നൗഫൽ ( മുൻ പഞ്ചായത്ത് മെമ്പർ നാസർ, അബ്ദുൽ സെലാം ( ജനറൽ സിക്രട്ടറി മലപ്പുറം ജില്ല ) സംസ്ഥാന ഓർഗനൈസിംഗ് സെക്രടറി യു. എ. ബക്കർ, സൈയ്ത് മൗലവി, മജീദ്, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ അബ്ദു കുറ്റിച്ചിറ എന്നിവർ ആശംസാ പ്രസംഗം നടത്തി. പാലക്കാട് ജില്ലാ ജനറൽ സിക്രട്ടറി പി.സിദ്ധീഖ് സ്വാഗതവും,അബൂബക്കർ നന്ദിയും പറഞ്ഞു.

Related News