എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ (ഈ.ഡി.എ )കുവൈറ്റ്, എറണാകുളം ജില്ലയിലെ കരുത്തുറ്റ കാൽപന്ത് കളിക്കാരെ അണിനിരത്തിക്കൊണ്ട് അൽ മുല്ല എക്സ്ചെയ്ഞ്ച് -മായി സഹകരിച്ച് , കെ.ഇ.എഫ്.എ.കെ ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ടൂർണമെന്റിൽ,എറണാകുളം ജില്ലയുടെ രണ്ടു ടീമുകളെ ( മാസ്റ്റേഴ്സ്, സോക്കേഴ്സ്) കളിക്കളത്തിൽ ഇറക്കുന്നതിന്റെ മുന്നോടിയായി ജേഴ്സി പ്രകാശനം നടത്തി. ഈ.ഡി.എ കുവൈറ്റിന്റെ പ്രസിഡണ്ട് ശ്രീ വർഗീസ് പോൾ രണ്ട് ടീമുകളുടെയും ക്യാപ്റ്റൻ മാർക്ക് (സോക്കർ - കൃഷ്ണചന്ദ്രൻ, മാസ്റ്റേഴ്സ് - സോബി ചപ്പാള) ജേഴ്സി പ്രകാശനം ചെയ്ത് കൈമാറി. ഈ.ഡി.എ ട്രഷറർ പ്രിൻസ് ബേബി, ജനറൽ കോഡിനേറ്റർ പ്രവീൺ മാടശ്ശേരി, അഡ്വൈസറി ബോർഡ് ചെയർമാൻ ജോയ് മാനാടൻ, വൈസ് പ്രസിഡണ്ട് അജി മത്തായി, മുൻ പ്രസിഡന്റ് ജിയോ മത്തായി, യൂണിറ്റ് കൺവീനർ ജോളി ജോർജ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ മല്യ, സാബു പൗലോസ്, ജിജു പോൾ,അനു കാർത്തികേയൻ,ജോസഫ് റാഫേൽ, സുനിൽ ജോസഫ് കോമ്പാറ എന്നിവർ മറ്റു കളിക്കാർക്ക് ജേഴ്സി പ്രകാശനം ചെയ്തു നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?