പഹൽഗാമിലെ രക്തസാക്ഷികൾക്ക് അജ്പക് ആദരാഞ്ജലികൾ അർപ്പിച്ചു

  • 03/05/2025



കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) ജമ്മു കാശ്മീരിലെ പഹൽഗാമിൽ 2025 ഏപ്രിൽ 22ന് ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട 26 വിനോദ സഞ്ചാരികളെ അനുസ്മരിച്ചുകൊണ്ട് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു. എല്ലാവിധ തീവ്രവാദങ്ങൾക്കും എതിരായി ഇന്ത്യൻ ഗവണ്മെന്റ് എടുക്കുന്ന നടപടികൾക്ക് അജ്പക് അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഐക്യദാർഢ്യ സമ്മേളനം നടത്തി.

ചടങ്ങിൽ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനവും രേഖപ്പെടുത്തി.

യോഗത്തിൽ അജ്പക് പ്രസിഡന്റ്‌ കുര്യൻ തോമസ് പൈനുംമൂട്ടിൽ അദ്ധ്യഷ്യനായിരുന്നു. നിരപരാധികളായ 25 ഇന്ത്യൻ പൗരന്മാരെയും ഒരു നേപ്പാളി പൗരന്റെയും ജീവനെടുത്ത ഈ ക്രൂരത മനുഷ്യാവകാശങ്ങൾക്കും രാജ്യത്തിന്റെ മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളിയാണ് എന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പ്രതികരണ നടപടികൾക്ക് സംഘടന പൂർണമായ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും എല്ലാവിധ ഭീകരവാദത്തിന് എതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു.

 പഹൽഗാമിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രക്ഷാധികാരി ബാബു പനമ്പള്ളി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് രാജീവ് നടുവിലെമുറി, സുരേഷ് വരിക്കോലിൽ, മാത്യു ചെന്നിത്തല, അനിൽ വള്ളികുന്നം, ലിസ്സൻ ബാബു എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.  

 അജ്പക് ഭാരവാഹികളായ ലിബു പായിപ്പാടൻ, കൊച്ചുമോൻ പള്ളിക്കൽ, എ. ഐ. കുര്യൻ, സജീവ് കായംകുളം, സുമേഷ് കൃഷ്ണൻ, ശശി വലിയകുളങ്ങര, സാം ആന്റണി, ജോൺ തോമസ് കൊല്ലകടവ്, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, ഷീന മാത്യു, അനിത അനില്‍, സുനിത രവി, സാറാമ്മ ജോൺസ്, കീർത്തി സുമേഷ്, ബിന്ദു ജോൺ, ദിവ്യാ സേവ്യർ, ലക്ഷ്മി സജീവ് എന്നിവർ നേതൃത്വം നൽകി.

 വിശിഷ്ട അതിഥികളായി തോമസ് പള്ളിക്കൽ, ജയകുമാർ ജഹ്‌റ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിന്റെ കാര്യക്രമങ്ങൾ പൗർണമി സംഗീത് നിയന്ത്രിച്ചു.

 യോഗത്തിന് ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് പരിമണം നന്ദിയും പറഞ്ഞു.

Related News