കെ.കെ.ഐ.സി. ഇൻസ്പെയർ റെസിഡന്റൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 30/04/2025



കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ എജുക്കേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ ഇസ്ലാമിക്ക് എഡ്യൂക്കേഷൻ എന്റർടൈമെന്റ് റെസിഡന്റൽ (ഇൻസ്പെയർ) എന്ന പേരിൽ ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. 


2025 മെയ് ഒന്ന്, രണ്ട് , മൂന്ന് തിയ്യതികളിലായി കബദ് ഫാം ഹൌസിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ 9, 10, 11 , 12 ക്‌ളാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രത്യകം വെന്യുകളിലായാണ് പരിപാടികൾ നടക്കുന്നത്. 

പുതിയ തലമുറ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും, നേരായ മാർഗത്തിൽ വിദ്യാർത്ഥി സമൂഹത്തെ നയിക്കാൻ ആവിശ്യമായ ക്‌ളാസ്സുകളും, എന്റർടൈമെന്റുകളും ഉൾപ്പെടുത്തിയുള്ള രീതിയിലാണ് ക്യാമ്പുകൾ നടക്കുക എന്ന് സംഘടകർ അറിയിച്ചു. 

വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന പ്രെസിഡന്റും പ്രഭാഷകനുമായ അർഷദ് അൽ ഹിക്ക്മി , അംജദ് മദനി, പി.എൻ.അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, അബ്ദുസ്സലാം സ്വലാഹി, അഷ്‌റഫ് ഏകരൂൽ, അബ്ദുറഹ്മാൻ തങ്ങൾ, സമീർ അലി ഏകരൂൽ, ഷഫീഖ് മോങ്ങം, സാജു ചെമനാട് ,ഷമീർ മദനി ,ഡോക്ടർ യാസ്സർ എന്നിവർ ക്യാമ്പിൽ വിവിധ സെഷനുകളിൽ പ്രെസന്റേഷനോട് കൂടിയുള്ള ക്‌ളാസ്സുകൾ എടുക്കുന്നതാണ്.

ക്യാമ്പിൽ നേരത്തെ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ ഫാം ഹൌസിൽ എത്തിക്കാനുള്ള സംവിധാനങ്ങളും, 
മറ്റ് ഒരുക്കങ്ങളും പൂർത്തിയായതായും സംഘാടകർ അറിയിച്ചു.

Related News