കേരള ബ്രദേഴ്സ് ടാക്സി വെൽഫയർ അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

  • 29/04/2025

കേരള ബ്രദേഴ്സ് ടാക്സി വെൽഫയർ അസോസിയേഷൻ വാർഷിക പൊതുയോഗം മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

  പൊതു യോഗത്തിൽ സംഘടന പ്രസിഡന്റ്‌ ബിജു മാത്യു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അരുൺ രാമചന്ദ്രൻ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 
സംഘടനയുടെ സ്നേഹ പദ്ധതിയായ കരുതൽ ധനസഹായത്തിൽ നിന്നും മരണപ്പെട്ടു പോയ അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രതി വർഷം ആറു ലക്ഷം രൂപ ധനസഹായം നൽകാൻ കഴിയുന്നതായി ചാരിറ്റി കൺവീനർ ഹിജാസ് അറിയിച്ചു.
തുടർന്ന് 2025-26 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ്‌ആയി സതീഷ് കുമാർ (വൈ. പ്രസിഡന്റ്. ഇസ്മായിൽ, സല്ലു ബെല്ല)ജനറൽ സെക്രട്ടറി സിദ്ധിക്ക് സൈനു (ജോ. സെക്രട്ടറി. നജീബ് യൂനുസ്, ഉദയൻ)ട്രഷറർ, ജീവൻ സാമൂവൽ, (ജോ ട്രഷറർ മധു) മീഡിയ (അഫ്സൽ അഷറഫ്, ഷാമോൻ പൊൻകുന്നം)ചാരിറ്റി (അർഷാദ്)സ്പോർട്സ് (അമീർ പാലക്കാട്‌)
അഭിലാഷ്, റാഫി, ജോമോൻ ജോസഫ്, നഹാസ്, സുധി, സാം ഇട്ടി, ഷജീബ്, സുജിത്, സിബി ജോസഫ്, സുരേഷ് കുമാർ, സിറാജ്ജുദീൻ, സിബി കല്ലുപ്പാറ, ബിനീഷ്, ഷംസുദ്ധീൻ, ജോമോൻ ജോർജ്‌. എന്നീ പതിനഞ്ച് എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ ഭരണകർത്താക്കൾക്ക് അഭിലാഷ് ഓച്ചിറ ആശംസയും ട്രഷറർ ജാഫർ നാലകത്ത് നന്ദിയും അറിയിച്ചു.

Related News