ഏപ്രില്‍ 22ന് ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ശക്തമായി അപലപിച്ച് യുഎൻ രക്ഷാ സമിതി അംഗങ്ങള്‍. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയെന്നും രക്ഷാസമിതി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മരണമടഞ്ഞ ആളുകളുടെ കുടുംബങ്ങളോടും കേന്ദ്രസർക്കാരിനോടും നേപ്പാള്‍ ഗവണ്‍മെന്റിനോടും അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തില്‍ പൂർണ്ണമായി സുഖം പ്രാപിക്കട്ടെ എന്നും യുഎൻ ആശംസിച്ചു.
എല്ലാ തരത്തിലുള്ള തീവ്രവാദവും അന്താരാഷ്ട്ര തലത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും വരെ ഗുരുതരമായ ഭീഷണി പടർത്തുന്നതാണെന്ന് സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ ഊന്നിപ്പറഞ്ഞു. ഈ നിന്ദ്യമായ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റവാളികള്‍, സംഘാടകർ, ധനസഹായം നല്‍കുന്നവർ, സ്പോണ്‍സർമാർ എന്നിവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക തന്നെ വേണം. ഭീകരർക്കെതിരായ നീക്കങ്ങളുടെ കൂടെ നില്ക്കാൻ എല്ലാ രാജ്യങ്ങള്‍ക്കും ബാധ്യതയുണ്ടന്നും രക്ഷാസമിതി.
ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണ്. അതിന്റെ ഉദ്ദേശ്യം, എവിടെ, എപ്പോള്‍ എന്നതൊന്നും ന്യായീകരണങ്ങളായി കണക്കു കൂട്ടാനാവില്ലെന്നും യു എൻ രക്ഷാ സമിതിയുടെ പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?