കോഴിക്കോട് ജില്ലാ അസോസിയേഷൻ വിഷു ആഘോഷം സംഘടിപ്പിച്ചു

  • 23/04/2025



കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് വിഷു ആഘോഷം സംഘടിപ്പിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്‌സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മജീദ് മന്നംകണ്ടി വിഷു സന്ദേശം കൈമാറി. ജനറൽ സെക്രട്ടറി ഷാജി കെവി സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. കോഴിക്കോട് ഫെസ്റ്റ് ജനറൽ കൺവീനർ നജീബ് പി.വി ഫെസ്റ്റ് കാര്യങ്ങൾ വിശദീകരിച്ചു. രക്ഷാധികാരികൾ ആയ പ്രമോദ് ആർ.ബി സിറാജ് എരഞ്ഞിക്കൽ മഹിളാ വേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌, ജനറൽ സെക്രട്ടറി രേഖ നായർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ മഹിളാവേദി, ബാലവേദി അംഗങ്ങൾ എന്നിവരുടെ കലാ പരിപാടികളും ബിജു തിക്കോടി, സാലി, റാഷി ടീമിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും അരങ്ങേറി. വിഷു പരിപാടിയുടെ ജനറൽ കൺവീനർ സന്തോഷ്‌ ഒ.എം സ്വാഗതവും ട്രഷറർ ഹനീഫ് സി നന്ദിയും പറഞ്ഞു.

Related News