അമിഗോസ് അക്കാദമി യൂത്ത് ചാമ്പ്യൻസ് കപ്പ്‌ 2025 - യുണൈറ്റഡ് ഇന്ത്യൻ സ്കൂളും, അമിഗോസ് ഫീനിക്സ്ലും ജേതാക്കൾ

  • 17/04/2025


കുവൈറ്റ്: അമിഗോസ് സ്പോർട്സ് അക്കാഡമി കുവൈറ്റിലെ പ്രമുഖരായ 25 ടീമുകളെ പങ്കെടുപ്പിച്ചു PAS സബാഹിയ ഗ്രൗണ്ടിൽ സംഘടിപ്പിച്ച Youth Champions Cup 2025 ൽ അണ്ടർ 18 വിഭാഗത്തിൽ മാവെറിക്ക് എഫ്. സി ശക്മായ പോരാട്ടത്തിനൊടുവിൽ (3-2) എന്ന സ്കോറിനു കീഴടക്കി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ടീമും അണ്ടർ 15 വിഭാഗത്തിൽ തുല്യ ശക്തികളുടെ മത്സരത്തിനൊടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ടീമിനെ മറികടന്നു അമിഗോസ് ഫീനിക്സ് എഫ്. സിയും കിരീട നേതാക്കളായി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൽ യുവതാരങ്ങൾക്ക് കായിക മികവ് തെളിയിക്കാനുള്ള മികച്ച വേദിയായിട്ടാണ് ഈ ടൂർണമെന്റ് മാറിയത്.

U15, U18 വിഭാഗത്തിൽ, വിവിധ സ്‌കൂളുകൾ, അക്കാഡമികൾ എന്നിവയെ പ്രതിനിധീകരിച്ച ടീമുകൾ ഏറ്റുമുട്ടിയപ്പോൾ, ത്രസിപ്പിക്കുന്ന മത്സരങ്ങൾ കാണികൾക്ക് ആസ്വാദ്യമായി.
കേഫാക് റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
ടൂർണമെന്റിലെ മികച്ച വ്യക്തിഗത പ്രകടങ്ങൾക്കുള്ള അവാർഡുകൾക്ക് താഴെ പറയുന്ന കളിക്കാർ അർഹരായി.


 • U15 മികച്ച കളിക്കാരൻ – ബെൻസൺ (അമിഗോസ് ഫീനിക്സ് എഫ്. സി)
 • U18 മികച്ച കളിക്കാരൻ – മുബഷിർ (മാവെറിക്ക് എഫ്. സി)
 • മികച്ച ഗോൾകീപ്പർമാർ – U15: ആൽബിൻ (അമിഗോസ് ഫീനിക്സ് എഫ്. സി)
U18: അബിയേൽ രെജു (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ)
 • ടോപ് സ്‌കോറർമാർ U15: ശ്രീറാം രാജേഷ് (വോർടെക്സ് എഫ്. സി)
U18: ആൽവിൻ ജിയോ ( യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ )
മികച്ച ഡിഫെൻഡർ
U15: അൽഫോൻസ് (അമിഗോസ് ഫീനിക്സ് എഫ്. സി)
U18: ക്രിസ് ജോസ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ)

 സമാപനച്ചടങ്ങിൽ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ്‌ ജനറൽ മാനേജർ ഗുണശീലനൻ പിള്ള, മജീദ്, അമിഗോസ് അക്കാദമി ഡയറക്ടർമാരായ ജോർജ്, ബിജു ജോണി, മൻസൂർ കുന്നത്തേരി, ഇർഷാദ് എന്നിവരും മറ്റ് അതിഥികളും രക്ഷിതാക്കളും ചേർന്ന് വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും, മെഡലുകളും സമ്മാനിച്ചു.

Related News