16000 അടി ഉയരത്തില്‍ പറക്കവെ വിമാനത്തിന്റെ ജനല്‍ അടര്‍ന്നുവീണു, വിമാനം നിലത്തിറക്കി, ഞെട്ടിക്കുന്ന സംഭവം

  • 06/01/2024

യാത്രാമധ്യേ വിമാനത്തിന്റെ ജനല്‍ ഇളകി വീണതായി റിപ്പോര്‍ട്ട്. ഒറിഗോണിലെ പോര്‍ട്ട്‌ലാൻഡില്‍ നിന്ന് പുറപ്പെട്ടെ അലാസ്ക എയര്‍ലൈൻസിന്റെ വിമാനത്തിലാണ് യാത്രാമധ്യേ അപകടമുണ്ടായത്. സംഭവക്കെ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. പിന്നാലെ അലാസ്ക എയര്‍ലൈൻസ് തങ്ങളുടെ എല്ലാ ബോയിംഗ് 737 മാക്‌സ് 9 വിമാനങ്ങളും തിരിച്ചുവിളിച്ചു. 177 പേരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തെ തുടര്‍ന്ന് വെള്ളിയാഴ്ച അടിയന്തിരമായി നിലത്തിറക്കിയത്. ടേക്ക്‌ഓഫിന് ശേഷം വിമാനത്തിന്റെ വിൻഡോ പാനല്‍ പൊട്ടിത്തെറിച്ചതായി യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളും പുറത്തുവിട്ടു.

പതിനാറായിരം അടി ഉയരത്തില്‍വെച്ചാണ് ക്യാബിൻ വിൻഡോ ഇളകിത്തെറിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ യാത്രക്കാരോട് അലാസ്ക എയര്‍ലൈൻസ് മാപ്പു പറഞ്ഞു. ഓരോ വര്‍ഷവും നാലരക്കോടി ആളുകള്‍ യാത്ര ചെയ്യുന്ന അമേരിക്കയിലെ പ്രധാന വിമാനക്കമ്ബനികളില്‍ ഒന്നാണ് അലാസ്ക. വിമാനത്തിന്റെ ഒരു ഭാഗം ആകാശത്ത് ഇളകി തെറിച്ചത് ലോക ഞെട്ടലോടെ ആണ് കണ്ടത്. നിലത്തിറക്കിയ വിമാനങ്ങള്‍ പരോശോധിക്കുകയാണ്.

അറ്റകുറ്റപ്പണികള്‍ക്കും സുരക്ഷാ പരിശോധനകള്‍ക്കും ശേഷം മാത്രമേ ഇനി ഈ വിമാനങ്ങള്‍ പറത്തൂ. സംഭവത്തില്‍ വിമാന നിര്‍മാതാക്കളും അലാസ്കയും വ്യോമയാന വിഭാഗവും പ്രത്യേകം അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ യുഎസ് ഫെഡറല്‍ ഏവിയേഷൻ ഏജൻസിയും നാഷണല്‍ ട്രാൻസ്പോര്‍ട്ടേഷൻ സേഫ്റ്റി ബോ‍ര്‍ഡും പരിശോധന ആരംഭിച്ചു.

Related News