അശരണർക്ക് സാന്ത്വനമേകി പൽപക്കിന്റെ മെഡിക്കൽ ക്യാമ്പ്

  • 28/11/2023



കുവൈറ്റിലെ ആരോഗ്യമേഖലയിൽ അതികായൻമാരായ മെട്രൊമെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് പൽപക് വെള്ളിയാഴ്‌ച (24/Nov/2023) സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഏറെ പേർക്ക് ഉപകാരപ്രദമായി. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും കുവൈറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഏകദേശം 250 ലധികം ആളുകൾ ഫഹാഹീൽ സൂപ്പർ മെട്രോസെന്ററിൽ വച്ച് നടത്തിയ മെഡിക്കൽ ക്യാബിൽ പങ്കെടുത്തു.

കാലത്ത് 7 മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 2 മണിവരെ നീണ്ടു നിന്നു. ഇതിനോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം മെട്രോമെഡിക്കൽ ഗ്രൂപ് ബിസിനസ്സ് ഡെവലൊപ്മെൻറ് മാനേജർ ഫൈസൽ ഹംസ ഉത്‌ഘാടനം ചെയ്തു സംസാരിച്ചു.  പൽപക് വൈസ് പ്രസിഡന്റ് സുരേഷ്‌ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് സ്വാഗതവും ട്രെഷറർ പ്രേംരാജ് നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗം ജിജുമാത്യു, സാമൂഹ്യ വിഭാഗം സെക്രട്ടറി സക്കീർ പുതുനഗരം എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു.

ചടങ്ങിൽ  പൽപക്കിന്റെ 2023 വർഷത്തെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റ പ്രത്യോക കിഴിവുകൾ അടങ്ങിയ ഹെൽത്ത്കാർഡ് വിതരണം ചെയ്യുമെന്ന് ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച മെട്രോമനേജർ ശ്രീ. ഫൈസൽ ഹംസ പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ (ഡെർമറ്റോളജി, കാർഡിയോളജി ന്യൂറോളജി, യൂറോളജി, ഓർത്തോ & ഡെന്റിസ്ട്രി) പ്രശസ്തരായ ഡോക്ടർമാരുടെ സേവനം  മെഡിക്കൽ ക്യാമ്പിനായി ഒരുക്കിതന്നതിന് മെട്രൊ മെഡിക്കൽ ഗ്രൂപ്പിന് പൽപക്കിന്റെ നന്ദി അറിയിച്ചു.

Related News