ആ സുന്ദരശബ്‍ദം ഇനി ഓർമ ; കുവൈറ്റ് പ്രവാസികൾക്ക് മറക്കാനാകാത്ത സംഗീത സായാഹ്നം സമർപ്പിച്ച എസ്.പി ബാലസുബ്രഹ്മണ്യത്തിന് കളേര്‍സ് ന്യൂസിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.

  • 25/09/2020

കുവൈറ്റ് സിറ്റി : അതിമനോഹരമായ ഗാനങ്ങളെ അനശ്വരമാക്കിയ ആ ശബ്ദമാധുര്യം ഇനി ഓ‍ർമ്മകളിലെ ഈണമായി അവശേഷിക്കും, ലോകപ്രശസ്തനായ എസ്​.പി.ബിയുടെ നാദവും നിലച്ചിരിക്കുന്നു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി. 74 വയസ്സായിരുന്നു. സംഗീതത്തില്‍ ഒരു ഗുരുവില്ലാതെ ശാസ്ത്രീയ സംഗീതം പഠിക്കാതെ സംഗീതപാരമ്പര്യവുമില്ലാതെ എസ്​.പി.ബി സംഗീത ലോകത്തെ വിസ്മയമായിരുന്നു. 16 ഇന്ത്യന്‍ ഭാഷകളിലായി 40,000 ത്തിലധികം പാട്ടുകളാണ് അദ്ദേഹം പാടിയത്. 

ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് മുമ്പു എസ്.പി ബാലസുബ്രഹ്മണ്യവും ചിത്രയും മനുവും കുവൈത്തില്‍ നടത്തിയ സംഗീത സായാഹ്നം  ഇന്നും സംഗീത ആസ്വാദകര്‍ക്ക് മറക്കുവാന്‍ സാധിക്കില്ല. ശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം അതുവരെ കേള്‍ക്കാത്ത അനുഭൂതിയാണ്  ആസ്വാദക മനസ്സുകളില്‍ നല്കിയത്. ലോകത്തുള്ള മുഴുവന്‍ സംഗീത പ്രേമികളേയും സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകന് കളേര്‍സ് ന്യൂസിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.

Related Videos