കൊറോണ : മെഡിക്കൽ സെന്ററുകൾ, ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, സ്വകാര്യ ലബോറട്ടറികൾ എന്നിവ തൽക്കാലത്തേക്ക് അടച്ചിടാൻ നിർദ്ദേശം

  • 21/03/2020

കുവൈറ്റ് : സ്വകാര്യ ആശുപത്രികൾ ഒഴികെയുള്ള എല്ലാ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളായ മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, സ്വകാര്യ ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മെഡിക്കൽ സർവീസസ് അണ്ടർസെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജർ ഉത്തരവിട്ടു. വലിയ സ്വകാര്യ ഹോസ്പിറ്റലുകൾക്കു ഭാഗികമായി പ്രവര്ത്തിക്കുവാനും ചില അടിയന്തിര ശസ്ത്രക്രിയകൾ നടത്തുവാനും അനുമതിയുണ്ട്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

Related News