കുവൈത്തിൽ പൊടിക്കാറ്റ് സാധ്യത: ബുധനാഴ്ച വരെ ശക്തമായ കാറ്റ്

  • 30/09/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദ്റാറാർ അൽ അലി അറിയിച്ചു. കാലാവസ്ഥാ മാപ്പുകളും സംഖ്യാപരമായ മോഡലുകളും പ്രകാരം വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നുള്ള ഉയർന്ന മർദ്ദത്തിൻ്റെ സ്വാധീനം രാജ്യത്ത് അനുഭവപ്പെടുമെന്ന് അൽ-അലി വിശദീകരിച്ചു.

മിതമായതോ ശക്തമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കൂടുതലായി വീശിയേക്കാം.
ഈ കാറ്റ് പൊടിപടലങ്ങളെ ഉയർത്താൻ സാധ്യതയുണ്ട്. ഇത് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച (Visibility) കുറയ്ക്കുന്നതിനും ഇടയ്ക്കിടെ ഉയർന്ന തിരമാലകൾ ഉണ്ടാകുന്നതിനും കാരണമാകും. പൊടിക്കാറ്റ് വൈകുന്നേരത്തോടെ ക്രമേണ കുറയുമെന്നും, ബുധനാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥ മെച്ചപ്പെട്ട് സ്ഥിരത കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Related News