കുവൈത്തിൽ ഡെലിവറി മോട്ടോർ സൈക്കിൾ സേവനങ്ങൾ പുനരാരംഭിക്കും

  • 28/08/2025



കുവൈത്ത് സിറ്റി: കടുത്ത വേനൽച്ചൂട് കാരണം നിർത്തിവെച്ചിരുന്ന ഡെലിവറി മോട്ടോർ സൈക്കിൾ സേവനങ്ങൾ സെപ്റ്റംബർ 1 ഞായറാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. പൊതുഗതാഗത വകുപ്പുമായി സഹകരിച്ചാണ് ഈ തീരുമാനം.

തൊഴിലാളികളെ ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് വേനൽക്കാലത്ത് മോട്ടോർ സൈക്കിൾ ഡെലിവറിക്ക് താൽകാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പുതുക്കിയ നിർദ്ദേശമനുസരിച്ച്, രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ മാത്രമേ മോട്ടോർ സൈക്കിളുകൾക്ക് ഡെലിവറി നടത്താൻ അനുമതിയുള്ളൂ.

കൂടാതെ, ട്രാഫിക് സുരക്ഷ പരിഗണിച്ച് ഹൈവേകളിലും റിംഗ് റോഡുകളിലും മോട്ടോർ സൈക്കിൾ ഡെലിവറിക്ക് വിലക്ക് തുടരും. ട്രാഫിക് മാനേജ്‌മെൻ്റും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള ഒരു മാനുഷികപരമായ നീക്കമാണ് ഈ വേനൽക്കാല വിലക്കെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Related News