500 ദശലക്ഷം ലിങ്കെഡ്‌ഇൻ അക്കൗണ്ട്; വിവരങ്ങൾ ചോർത്തി വിൽപ്പനയ്ക്ക് വെച്ചു

  • 11/04/2021

ബെംഗളൂരു: പ്രമുഖ സോഷ്യൽ മീഡിയ ആപ്പായ ലിങ്കെഡ്‌ഇൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത 500 ദശലക്ഷം ഉപഭോക്താക്കളുടെയും വിവരങ്ങൾ ചോർത്തി വിൽക്കാൻ വെച്ചെന്ന് റിപ്പോർട്ട്. ആകെ ഉപഭോക്താക്കളുടെ മൂന്നിൽ രണ്ട് ഭാഗം പേരുടെയും വിവരങ്ങൾ ചോർത്തിയെന്നാണ് കണക്കാക്കുന്നത്.

പേര്, ഇമെയിൽ, ഫോൺ നമ്പർ, ജോലിസ്ഥലം, സോഷ്യൽ മീഡിയ അക്കൗണ്ടുകളെ വിവരങ്ങൾ എന്നിവയെല്ലാം ചോർത്തപ്പെട്ടിട്ടുണ്ടെന്ന് സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡാർക് വെബിൽ ഫെയ്‌സ്ബുക് ഉപഭോക്താക്കളുടെ ഡാറ്റ വിൽപ്പനയ്ക്ക് വെക്കപ്പെട്ടതിന് പിന്നാലെയാണ് ഈ വിവരവും പുറത്ത് വരുന്നത്.

എന്നാൽ ഇത് ലിങ്കെഡ് ഇൻ ഡാറ്റ ബ്രീച്ചല്ലെന്നാണ് കമ്പനിയുടെ വാദം. സ്‌ക്രാപ് വിഭാഗത്തിൽ പെടുന്ന വിവരങ്ങളാണ് പുറത്തുപോയത്. സ്വകാര്യ വ്യക്തികളുടെ പബ്ലിക് ആയി കാണാനാവാത്ത വിവരങ്ങളൊന്നും പുറത്തുപോയിട്ടില്ലെന്നാണ് തങ്ങൾക്ക് നടത്തിയ പരിശോധനയിൽ വ്യക്തമായതെന്നും കമ്ബനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Related Articles