കുവൈത്തിലേക്കുൾപ്പടെയുള്ള നിരവധി വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റദ്ദാക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

  • 07/05/2024


കുവൈറ്റ് സിറ്റി : ഇന്ത്യയിലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാപകമായി സ​ർ​വീ​സ് മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ൽ. 12 മണിക്കൂറിനിടെ റദ്ദാക്കിയത് 78 എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകലാണ് . ക​ണ്ണൂ​രി​ൽ നി​ന്നും ഷാ​ർ​ജ, മ​സ്ക​റ്റ്, അ​ബു​ദാ​ബി സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 2.50ന് ​പു​റ​പ്പ​ടേ​ണ്ട ഷാ​ർ​ജ വി​മാ​ന​വും രാ​വി​ലെ 8.50ന് ​പു​റ​പ്പ​ടേ​ണ്ട മ​സ്ക​ത്ത് വി​മാ​ന​വും റ​ദ്ദാ​ക്കി. ക​രി​പ്പൂ​രി​ല്‍ നി​ന്നും റാ​ല്‍​ഖൈ​മ, ദു​ബാ​യ്, ജി​ദ്ദ, ദോ​ഹ, ബ​ഹ​റി​ന്‍, കു​വൈ​റ്റ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മ​സ്‌​ക​ത്ത്, ദു​ബാ​യ്, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.

ഇ​തേ​തു​ട​ർ​ന്ന് നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ സ​ർ​വീ​സ് റ​ദ്ദാ​ക്കാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ന​ൽ​കു​ക​യോ വി​ദേ​ശ യാ​ത്ര​യ്ക്കാ​യി പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്കെ​ന്നാ​ണ് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ അ​നൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​റ്റേ​തെ​ങ്കി​ലും ദി​വ​സ​ത്തേ​ക്ക് ടി​ക്ക​റ്റ് മാ​റ്റി ന​ൽ​കു​ക​യോ പ​ണം മ​ട​ക്കി ന​ൽ​കു​ക​യോ ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related News