മുത്‍ലയിൽ ഇറാഖി അധിനിവേശ കാലത്തെ മിസൈൽ കണ്ടെത്തി

  • 07/05/2024


കുവൈത്ത് സിറ്റി: ഇറാഖി അധിനിവേശത്തിൽ അവശേഷിച്ച ഒരു മിസൈൽ അൽ മുത്‍ല ഏരിയയിൽ കണ്ടെത്തി. പ്രദേശത്തെ ഒരു പ്രോജക്‌റ്റിൽ പ്രവർത്തിക്കുന്ന ഒരു പ്രത്യേക കരാർ കമ്പനിയിലെ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. രണ്ട് മീറ്റർ നീളമുള്ള മിസൈലിനെ കുറിച്ച് ഉടൻ തന്നെ കുവൈത്ത് ആർമി എക്‌സ്‌പ്ലോസീവ് എഞ്ചിനീയറിംഗ് വിഭാ​ഗത്തെ അറിയിച്ചു. അതനുസരിച്ച് പ്രദേശം ഒഴിപ്പിക്കുകയും ചെയ്തു. ക്രൂരമായ ഇറാഖി അധിനിവേശത്തിൻ്റെ അവശിഷ്ടമാണ് മിസൈലെന്നും അധിനിവേശകാലത്ത് ഇറാഖി സേനയുടെ ഉപയോഗത്തിനായി ഈ പ്രദേശത്തിന് സമീപം സൂക്ഷിച്ചിരുന്നതാകാമെന്നും പരിശോധനയിൽ തെളിഞ്ഞു.

Related News