കുവൈത്തിന്‍റെ ജനസംഖ്യ അഞ്ച് മില്യണടുത്ത്‌

  • 06/05/2024

 


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ജനസംഖ്യ അഞ്ച് മില്യൺ കവിയുന്നതിന്‍റെ തൊട്ടടുത്ത്. നിലവിൽ 4.91 മില്യണ്‍ ആണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഒരു വർഷം മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് ഏകദേശം 120,000 പേരുടെ വര്‍ധനയാണ് വന്നിട്ടുള്ളത്. സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ സമീപകാല കണക്കുകള്‍ പ്രകാരം 2023 ജനുവരിയിലെ 4,793,568 ജനസംഖ്യയെ അപേക്ഷിച്ച് 2024 ജനുവരി ഒന്നിലെ ജനസംഖ്യ 4,913,271 ആയി ഉയര്‍ന്നു. പൗരന്മാരുടെ എണ്ണം 1,545,781 ആയി. ഒരു വർഷം മുമ്പ് ഇത് 1,517,760 ആയിരുന്നു. 28,705 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. കുവൈത്തികളല്ലാത്തവരുടെ എണ്ണം 3,367,490 ആയി ഉയര്‍ന്നു. ഒരു വർഷം മുമ്പ് 3,276,492 ആയിരുന്നു. 90,998 പേരുടെ വർധനയാണ് വന്നിട്ടുള്ളത്.

Related News