കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി; റിപ്പോർട്ട് പുറത്ത്

  • 06/05/2024


കുവൈത്ത് സിറ്റി: യാത്രക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ബാങ്കോക്കിൽ നിന്ന് മടങ്ങുകയായിരുന്ന കുവൈത്ത് എയർവേയ്‌സ് വിമാനം വൈകി. ചില യാത്രക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് വിമാനം വൈകിയതെന്ന് കുവൈത്ത് എയർവേയ്‌സ് കമ്പനി വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലേക്ക് തിരിച്ച് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ പൈലറ്റിന് നിർദേശം ലഭിക്കുകയായിരുന്നു. സംഘർഷത്തിൽ ഉൾപ്പെട്ട സ്ത്രീ പൗരന്മാരെ തടങ്കലിൽ വയ്ക്കാൻ ഉത്തരവിട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചത്. 

വിമാനത്തിനുള്ളിൽ അക്രമത്തിന് പ്രേരിപ്പിച്ചതിന് അവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അസാധാരണമായ പെരുമാറ്റം പ്രകടിപ്പിക്കുന്നതിനിടയിൽ വിമാനത്തിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥനെയും ഇവർ അപമാനിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യാത്രക്കാരുടെയും വിമാനത്തിൻ്റെയും സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാരണം ബാങ്കോക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മടങ്ങാനുള്ള തീരുമാനം എടുക്കുകയായിരുന്നുവെന്നും കുവൈത്ത് എയർവേയ്സ് അധികൃതർ അറിയിച്ചു.

Related News