കുവൈത്തിൽ മരുന്നുകളുടെ ദുരുപയോഗം ചെറുക്കുന്നതിന് ശക്തമായ നടപടി

  • 05/05/2024


കുവൈത്ത് സിറ്റി: മരുന്നുകളുടെ ദുരുപയോഗം ചെറുക്കുന്നതിന് ശക്തമായ നടപടികളുമായി ആരോഗ്യ മന്ത്രാലയം. റാഖിബ് എന്ന പേരിൽ ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും വിതരണം ചെയ്യാൻ ലൈസൻസുള്ള എല്ലാ സ്വകാര്യ ഫാർമസികളെയാണ് ഇതുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഫാർമസ്യൂട്ടിക്കൽ കൺട്രോൾ, ഡിജിറ്റൽ ഹെൽത്ത് മേഖലകൾ തമ്മിലുള്ള സഹകരണത്തിലും ഏകോപനത്തിലും റാഖിബ് പ്രവര്‍ത്തിക്കുക. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നുകളുടെ ദുരുപയോഗം ചെറുക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവയുടെ മേൽ പൂർണ്ണ നിയന്ത്രണം ശക്തമാക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി ഡോ. അഹമ്മദ് അൽ സയീദ് പറഞ്ഞു.

Related News