അൽ റായിയിൽ വാഹനാപകടം; പ്രവാസി കൊല്ലപ്പെട്ടു

  • 04/05/2024


കുവൈത്ത് സിറ്റി: അൽ റായി മേഖലയിലെ ഒരു വാണിജ്യ സമുച്ചയത്തിൽ വാഹനമിടിച്ച് പ്രവാസി കൊല്ലപ്പെട്ടു. പാകിസ്ഥാൻ പൗരനാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഒരു ഇറാനിയൻ പൗരൻ ഓടിച്ച വാഹനമിടിച്ചാണ് അപകടം ഉണ്ടായത്. ആംബുലൻസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തിയപ്പോഴേക്കും പ്രവാസി മരണപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്ന്, പാകിസ്ഥാൻ പൗരന്റെ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയും കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിനിലേക്ക് മാറ്റുകയും ചെയ്തു.

Related News