ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങുമെന്ന് ഐഎംഎഫ്

  • 13/10/2020

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഈ വര്‍ഷം 10.3 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് ഐഎംഎഫ്. കൊവിഡിന്റെ ഭാഗമായി ഏറെ പ്രതിസന്ധികള്‍ അനുഭവിക്കുന്ന രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും ഇത്. അടുത്ത വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് 8.8 ശതമാനം നിരക്കില്‍ വളര്‍ച്ച ഉണ്ടാകും എന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ചാനിരക്ക് ഉണ്ടാകും എന്നും ഐഎംഫ് റിപ്പോര്‍ട്ട് പറയുന്നു. 1.9 ശതമാനം നിരക്കില്‍ ചൈന വളരും എന്നാണ് ഐഎംഎഫിന്റെ പ്രവചനം. എന്നാല്‍ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ 5.8 ശതമാനം ചുരുങ്ങും. അടുത്ത വര്‍ഷം 3.9 ശതമാനം വളര്‍ച്ച നേടും എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള തിരിച്ചടി ഉണ്ടാകും എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles